യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയില്‍; മാരാര്‍ജി ഭവനില്‍ കാവി ഷാളിട്ട് സ്വീകരണം

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ട് എത്തിയ മിഥുനെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉള്‍പ്പെടുന്ന നേതൃത്വം കാവി ഷാള്‍ അണിയിച്ചു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ വെച്ചായിരുന്നു സ്വീകരണം.

കോണ്‍ഗ്രസിന്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തതെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു. ചിറയിന്‍കീഴ് നിയോജക മണ്ഡലം, മുദാക്കല്‍ പഞ്ചായത്ത് സ്വദേശിയായ മിഥുന് സ്വീകരണം നല്‍കുന്ന വീഡിയോ വി വി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി M മിഥുൻ(ചിറയിൻകീഴ് നിയോജക മണ്ഡലം, മുദാക്കൽ പഞ്ചായത്ത്) ബി ജെ പി യിൽ എത്തുന്നു.

V.V. Rajesh द्वारा इस दिन पोस्ट की गई शुक्रवार, 16 अक्तूबर 2020