Close Encounter

‘പാലാ സംരക്ഷിക്കും’; പ്രശ്‌നങ്ങള്‍ മുന്നണി പരിഹരിക്കുമെന്ന് ജോസ് കെ മാണി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഇടതുപക്ഷത്തിന് കീറാമുട്ടിയാകുമെന്ന് വ്യക്തമാക്കി. ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മാണി പാലാ സീറ്റ് സംരക്ഷിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാലാ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നത് കേരള കോണ്‍ഗ്രസിന്റെ ആഗ്രഹമാണ്. കെ എം മാണിയ്ക്ക് പാല വൈകാരിക ബന്ധമാണ്. ഹൃദയ വികാരമാണ്. കേരളാ കോണ്‍ഗ്രസ് എന്നാല്‍ പാലായാണ്. പാല എന്നാല്‍ മാണി സാറാണ്. അതൊക്കെ ഇടതുപക്ഷത്തിനറിയാം. മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യട്ടെ.

ഈ ആവശ്യം എല്‍ഡിഎഫില്‍ ഉന്നയിക്കും. പരസ്യമായ ചര്‍ച്ചയ്ക്കില്ല. മുന്നണി തീരുമാനിക്കട്ടെ. മാണി സി കാപ്പന്റെ എതിര്‍പ്പ് എല്‍ഡിഎഫ് പരിഹരിക്കട്ടെ. ഇതിനേക്കാള്‍ പ്രയാസമുള്ള പ്രശ്‌നങ്ങള്‍ മുന്നണി പരിഹരിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാറുമായി നടത്തിയ ക്ലോസ് എന്‍കൗണ്ടര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

ഞാന്‍ പാലായില്‍ മത്സരിക്കണോ എന്ന് മുന്നണി തീരുമാനിക്കട്ടെ. മാണി സി കാപ്പന്റെ എതിര്‍പ്പ് പരിഹരിക്കട്ടെ.

ജോസ് കെ മാണി
ജോസ് കെ മാണി ക്ലോസ് എൻകൗണ്ടറിൽ എം വി നികേഷ് കുമാറിനൊപ്പം

ജോസ് കെ മാണി ക്ലോസ് എൻകൗണ്ടറിൽ എം വി നികേഷ് കുമാറിനൊപ്പം

Reporter Live द्वारा इस दिन पोस्ट की गई रविवार, 18 अक्तूबर 2020

കേരള കോണ്‍ഗ്രസ് മാണി യുപിഎ വിട്ടിട്ടില്ല. ഇടതുമുന്നണി ഘടകകക്ഷിയാക്കിയാല്‍ യുപിഎ വിടുന്ന കാര്യം ആലോചിക്കും. ഘടകക്ഷിയാക്കിയാല്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കും. ഞാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ആണോ ദേശീയ രാഷ്ട്രീയത്തില്‍ ആണോ സജീവമാകേണ്ടത് എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. സ്ഥാനങ്ങള്‍ വേണ്ടിയുള്ള കെ എം മാണിയുടെ രാഷ്ട്രീയം സംരക്ഷിക്കാനാണ് യുഡിഎഫ് വിട്ടത്. കെ എം മാണിക്കെതിരായ ഗൂഢാലോചനയില്‍ കോണ്‍ഗ്രസിനൊപ്പം പി ജെ ജോസഫിനും പങ്കുണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയില്‍ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷ. മുന്നണിയിലേക്ക വരിക, പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നീ കാര്യങ്ങളാണ് എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച ചെയ്തത്. നിയമസഭാ സീറ്റിലേക്ക് ചര്‍ച്ച പോയിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ സ്വാധീന മേഖലകളേക്കുറിച്ച പൊതു ധാരണ അവര്‍ക്കുണ്ടാകും. പക്ഷെ, സീറ്റുകള്‍ കൃത്യമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസിന്റെ ഹൃദയമാണ് പാല എങ്കില്‍ തന്റെ ചങ്കാണ് പാലയെന്ന പ്രസ്താവന മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. എന്‍സിപി നേതൃയോഗത്തിന് ശേഷമാണ് പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റിലും മത്സരിക്കുമെന്ന് എന്‍സിപി നേതൃയോഗത്തിന് ശേഷം ടി പി പീതാംബരന്‍ മാസ്റ്ററും പ്രസ്താവിക്കുകയുണ്ടായി. ഇടതുമുന്നണിയില്‍ നിന്ന് നാല് സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടിയാണ്. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ ജയിച്ചു. നാല് സീറ്റും എന്‍സിപിയുടേത് തന്നെയാണെന്നും പീതാംബരന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയും മാണി സി കാപ്പനും മുന്നണിയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നേക്കുമെന്ന് സൂചിപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു പുതിയ കക്ഷികള്‍ വരുമ്പോള്‍ വിട്ടുവീഴ്ച്ചകള്‍ വേണ്ടി വരുമെന്ന് കോടിയേരി പറയുകയുണ്ടായി. സിറ്റിങ്ങ് സീറ്റ് കൊടുത്തിട്ടുമുണ്ട്. മാറ്റിയിട്ടുമുണ്ട്. മത്സരിച്ച ആളുകള്‍ക്കെല്ലാം അതാത് സീറ്റില്‍ തന്നെ മത്സരിക്കണമെന്ന് പറഞ്ഞാല്‍ നടന്നേക്കില്ല. സിപിഐഎം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളെല്ലാം പുതിയൊരു കക്ഷി വരുമ്പോ ഞങ്ങള്‍ വിട്ടു കൊടുക്കേണ്ടതായിട്ട് വരും. കേരള കോണ്‍ഗ്രസ് മാണിയുടെ പ്രശ്നം മാത്രമല്ല. ഇങ്ങനെ വിവിധ കക്ഷികളുടെ പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സിപിഐഎം കോടിയേരി സിപിഐഎം സംസ്ഥാന സമിതിയോഗത്തിന് ശേഷം പറയുകയുണ്ടായി.

Latest News