‘ക്രീസില്‍ ഭര്‍ത്താവിന്റെ പ്രകടനം മോശമായാലുടനെ അയാളുടെ ഭാര്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണ്’; ഗവാസ്‌കറിനെതിരെ ആഞ്ഞടിച്ച് അനുഷ്‌ക

ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ വിരാട് കോഹ്ലിക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ. വ്യാഴാഴ്ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരും കിംങ്‌സ് ഇലവണ്‍ പഞ്ചാബുമായി നടന്ന ഐപിഎല്‍ മാച്ചിന്റെ കമന്റേറ്ററിക്കിടെയാണ് ഗവാസ്‌കര്‍ വിവാദപരമായ പരാമര്‍ശം നടത്തുന്നത്.

‘മിസ്റ്റര്‍ ഗവാസ്‌കര്‍ താങ്കള്‍ നടത്തിയത് അപ്രിയകരമായ പരാമര്‍ശമായിരുന്നു.എങ്കിലും താങ്കള്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്തിനെന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രീസില്‍ ഭര്‍ത്താവിന്റെ പ്രകടനം മോശമായാലുടനെ അയാളുടെ ഭാര്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണ്’

അനുഷ്‌ക

മത്സരത്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ക്രീസില്‍ നിന്ന് മടങ്ങിയ കോഹ്‌ലിയെ, അദ്ദേഹം ലോക്ക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ ബൗളിങ്ങിനെ നേരിടുവാന്‍ മാത്രമാണ് ട്രെയിനിംങ് നേടിയതെന്നായിരുന്നു ഗവാസ്‌ക്കറിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അനുഷ്‌ക ഉടന്‍തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തി. ക്രീസില്‍ തന്റെ ഭര്‍ത്താവിന്റെ പ്രകടനം മോശമാവുമ്പോള്‍ അതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനെന്നും അനുഷ്‌ക ചോദിക്കുന്നുണ്ട്.

വിരാടിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ താങ്കള്‍ക്ക് ഒത്തിരി പ്രയോഗങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇതിലേക്ക് തന്റെ പേര് വലിച്ചിട്ടത് കൂടുതല്‍ ശ്രദ്ധപിടിച്ചു പറ്റാനാണെന്നും അനുഷ്‌ക കുട്ടിച്ചേര്‍ത്തു.

അനുഷ്‌കയുടെ കുറിപ്പ്

Latest News