Actress Attacked Case

‘ജഡ്ജിനെ മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ മുഖ്യമന്ത്രി ഇടപെടണം’; ഇനിയുമുള്ള അനിശ്ചിതത്വം ദുരന്തമെന്ന് ഡബ്യുസിസി

നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പൊതുസമൂഹവും അടിയന്തരമായി ഇടപെടണം. മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണെന്നും ഡബ്ല്യുസിസി പറഞ്ഞു.

‘ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല, ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യുസിസി കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായിഅറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്’, ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ’, സംഘടന ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യഷന്‍ കോടതിയെ സമീപിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ അതീവ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിക്കുന്നത്.

ഈ കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്. ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടേക്കും.

‘ഇരയെ കോടതി പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിന്നു. കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തു. ആത്യന്തം സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത്. ഇരയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രോസിക്യൂഷന് ഉത്തരവാദിത്തമുണ്ട്. നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണം. നീതിയ്ക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണ്’, പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മുഖ്യസാക്ഷികളുടെ വിചാരണയ്ക്ക്ശേഷം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി മുറിവിട്ട സമയത്ത് തുറന്ന കോടതിയില്‍ ഒരു ഊമക്കത്ത് വായിക്കപ്പെടുകയുണ്ടായി. ആ സമയത്ത് സാക്ഷികള്‍, പ്രതിഭാഗം അഭിഭാഷകന്‍, അന്വേഷണഉദ്യാഗസ്ഥര്‍, പ്രൊസിക്യൂഷനുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ തന്നെയും കോടതിയിലുണ്ടായിരുന്നു. ബഹുമാനപ്പെട്ട കോടതിയും ചില പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. അത് എന്തായിരുന്നുവെന്ന് നീതിയുടെ താല്‍പ്പര്യത്തിന്റെ പേരില്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.

ഇരയുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിച്ച് നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം കോടതി സമക്ഷം സമര്‍പ്പിക്കുന്നത്. ഈ കോടതിയില്‍ നിന്നും നീതി പൂര്‍വ്വമായ വിചാരണയും നീതിയും പ്രോസിക്യൂഷനോ ഇരയ്ക്കോ ലഭിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വിശ്വസിക്കുന്നു. നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെട്ടുകൂടാ. പ്രോസിക്യൂഷനെതിരെ നിയന്ത്രണമില്ലാതെ ആരോപണങ്ങളാണ് കോടതി ഉന്നയിക്കുന്നത്. ഊമക്കത്തുകളുടേയും തെറ്റിദ്ധാരണാ ജനകമായ റിപ്പോര്‍ട്ടുകളുടേയും പേരില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഈ കേസ് ഇങ്ങനെ തുടരുന്നത് നീതിന്യായവ്യവസ്ഥയ്ക്ക് നല്ലതല്ല.

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യഷന്‍ കോടതിയെ സമീപിക്കുന്നു. ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ അതീവ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിക്കുന്നത്. ഈ കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്. ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടേക്കും.

ഇരയെ കോടതി പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിന്നു. കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തു. ആത്യന്തം സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത്. ഇരയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രോസിക്യൂഷന് ഉത്തരവാദിത്തമുണ്ട്. നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണം. നീതിയ്ക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണ്.

പ്രോസിക്യൂഷന്‍

ഇന്നലെ മുഖ്യസാക്ഷികളുടെ വിചാരണയ്ക്ക്ശേഷം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി മുറിവിട്ട സമയത്ത് തുറന്ന കോടതിയില്‍ ഒരു ഊമക്കത്ത് വായിക്കപ്പെടുകയുണ്ടായി. ആ സമയത്ത് സാക്ഷികള്‍, പ്രതിഭാഗം അഭിഭാഷകന്‍, അന്വേഷണഉദ്യാഗസ്ഥര്‍, പ്രൊസിക്യൂഷനുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ തന്നെയും കോടതിയിലുണ്ടായിരുന്നു. ബഹുമാനപ്പെട്ട കോടതിയും ചില പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. അത് എന്തായിരുന്നുവെന്ന് നീതിയുടെ താല്‍പ്പര്യത്തിന്റെ പേരില്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.

ഇരയുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിച്ച് നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം കോടതി സമക്ഷം സമര്‍പ്പിക്കുന്നത്. ഈ കോടതിയില്‍ നിന്നും നീതി പൂര്‍വ്വമായ വിചാരണയും നീതിയും പ്രോസിക്യൂഷനോ ഇരയ്ക്കോ ലഭിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വിശ്വസിക്കുന്നു. നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെട്ടുകൂടാ. പ്രോസിക്യൂഷനെതിരെ നിയന്ത്രണമില്ലാതെ ആരോപണങ്ങളാണ് കോടതി ഉന്നയിക്കുന്നത്. ഊമക്കത്തുകളുടേയും തെറ്റിദ്ധാരണാ ജനകമായ റിപ്പോര്‍ട്ടുകളുടേയും പേരില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഈ കേസ് ഇങ്ങനെ തുടരുന്നത് നീതിന്യായവ്യവസ്ഥയ്ക്ക് നല്ലതല്ല.

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അനിവാര്യമായ ഉത്തരവുകള്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബാഹ്യശക്തികളാല്‍ സ്വാധീനിക്കപ്പെടാത്ത ഒരു ന്യായാധിപ മനസിന് മാത്രമേ നീതിപൂര്‍വ്വമായ വിചാരണ സാധ്യമാകൂ എന്ന് പ്രോസിക്യൂഷന്‍ വിശ്വസിക്കുന്നു. തുറന്ന കോടതിയില്‍ ഊമക്കത്ത് വായിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്ന ബഹുമാനപ്പെട്ട കോടതിയുടെ പെരുമാറ്റം ന്യായ വിചാരണയ്ക്കും നീതി ന്യായവ്യവസ്ഥയ്ക്കും ചേര്‍ന്നതല്ല.

മേല്‍ പറഞ്ഞ കാരണങ്ങളാലാണ് ഈ കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രോസിക്യൂഷന്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിക്കുന്നത്. നീതിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ അത് അത്യന്താപേക്ഷിതമാണ്. കോടതിയെ മാറ്റണമെന്ന ആവശ്യത്തിന് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത മറ്റ് ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. ന്യായവ്യവസ്ഥയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഇക്കാര്യം പറയാത്തത്.

ഈ സാഹചര്യങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണ നിര്‍ത്തിവെയ്ക്കാനും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റുന്നതിന് ബഹുമാനപ്പെട്ട കോടതി അനുവദിക്കണം. വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടണം. ഇന്ന് ഹാജരായ സാക്ഷികല്‍ മറ്റൊരു ദിവസം ഹാജരാകാന്‍ ഉത്തരവിടമെന്നുകൂടി അപേക്ഷിക്കുന്നു.

അപേക്ഷ അംഗീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ വലിയ പ്രതിസന്ധിയിലാകുകയും പരിഹരിക്കാനാകാത്ത പരുക്കേല്‍ക്കാന്‍ കാരണമാകുകയും ചെയ്യും. ആയതിനാല്‍ അപേക്ഷ ദയവായി അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പെറ്റീഷനില്‍ ചൂണ്ടിക്കാണിക്കുന്നു.

Latest News