football

‘വരാനെ വില്‍പ്പനയ്ക്കില്ല’; യുണൈറ്റഡിനെ കണ്ണുരുട്ടി സിദാന്‍

റാഫേല്‍ വരാനെ മാഞ്ചസ്റ്ററിലേക്കുപോകാനുള്ള സാധ്യതകള്‍ തള്ളി റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സിനദീന്‍ സിദാന്‍. ഇരുപത്തേഴ്‌ വയസുകാരനായ ഫ്രഞ്ച് താരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വരാനെയെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ്‌ സിദാന്റെ പ്രതികരണം.

വരാനെയെ ടീമില്‍ നിലനിര്‍ത്തുക എന്റെ മാത്രമല്ല, എല്ലാവരുടെയും ആവശ്യമാണ്. അദ്ദേഹം ഈ ക്ലബിന്റെ ഭാഗമാണ്. മാഡ്രിഡിലേക്ക് വരാനെയെ കൊണ്ടുവരാനായതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്

സിനെഡിന്‍ സിഡാന്‍

2011 മുതലുള്ള കരിയറില്‍ മൂന്ന് ലാ ലീഗ പട്ടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ താരത്തിന്റെ ഭാവിയില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നിന്നൊരു മാറ്റം ഇപ്പോള്‍ ചിന്തയില്‍ കൂടിയില്ലെന്നാണ് സിദാന്‍ പറയുന്നത്.

വരാനെയുടെ കരിയര്‍ ഒരു മികച്ച ഘട്ടത്തിലാണിപ്പോഴുള്ളത്. ഇവിടെയെത്തിയതിന് ശേഷം ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ വരാനെക്കായിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു ട്രാന്‌സ്ഫര്‍ നീക്കം അസാധ്യമാണ്. കോച്ചായ എനിക്കും എനിക്ക് ചുറ്റുമുള്ളവര്‍ക്കും

സിനെഡിന്‍ സിഡാന്‍

സ്പാനിഷ് വമ്പന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനേക്കാള്‍ ക്ലിയറന്‍സുകളും (27) ഹെഡഡ് ക്ലിയറന്‍സുകളും (13) ബ്ലോക്കുകളും (4) റെക്കോര്‍ഡിലുള്ള താരം ശനിയാഴ്ച വിയ റയലിനെ നേരിടാനിരിക്കെയാണ് അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായി തള്ളി കോച്ച് സിദാന്‍ രംഗത്തെത്തുന്നത്.

Latest News