‘വാളയാറില്‍ വിഷമദ്യമെത്തിച്ചത് കോണ്‍ഗ്രസ്’; ആരോപണമുയര്‍ത്തി സിപിഐഎം

വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വിഷമദ്യം കുടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഐഎം. ചെല്ലങ്കാവില്‍ മദ്യമെത്തിച്ചത് കോണ്‍ഗ്രസാണെന്നാണ് സിപിഐഎം എംഎല്‍എ കെവി വിജയദാസ് ആരോപിച്ചത്. വിഷയത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പ്രത്യക്ഷ സമരവും ആരംഭിച്ചിട്ടുണ്ട്.

ചെല്ലങ്കാവ് കോണ്‍ഗ്രസ് ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസ് അറിയുമെന്നാണ് സിപിഐഎം ആരോപണം. കോണ്‍ഗ്രസ് പുതുശേരി മണ്ഡലം മുന്‍ അദ്ധ്യക്ഷന്‍ ഗിരീഷാണ് മരിച്ച ശിവന് വിഷമദ്യമെത്തിച്ചതെന്നാണ് കെവി വിജയദാസ് എംഎല്‍എ ആരോപിച്ചത്.

പൊലീസിന് വിഷയങ്ങള്‍ അറിയാമെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണിതെന്ന് ഊരുമൂപ്പന്‍ വിശ്വനാഥന്‍ പറഞ്ഞത്. സംഭവത്തില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News