കോട്ടയത്ത് ജോസഫ് പക്ഷത്തിൽ തർക്കം; ചേരിതിരിഞ്ഞ് മഞ്ഞക്കടമ്പനും മോന്‍സ് ജോസഫും

കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ പുന സംഘടന നടത്തിയപ്പോൾ ചെയർമാൻ സ്ഥാനം ലഭിച്ച ഏക ജില്ല കോട്ടയം ആണ്. ഇവിടെ മോൻസ് ജോസഫ് എംഎൽഎ ആണ് ചെയർമാനായി തെരഞ്ഞടുത്തിരിക്കുന്നത്. എന്നാൽ പാർട്ടി ജില്ലാ പ്രസിഡെൻ്റ സജി മഞ്ഞക്കടമ്പനെ ഒഴിവാക്കി മോൻസിനെ തെരെഞ്ഞടുതത് പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സൂചന.

വിഷയത്തിൽ സജി മഞ്ഞക്കടമ്പനെ അനുകൂലിക്കുന്നവർ പാർട്ടി ചെയർമാൻ പി ജെ ജോസഫിന് പരാതി നൽകാൻ ഒരുങ്ങുകയാണ്. പാർട്ടിക്ക് മറ്റു ജില്ലകളിൽ അനുവദിക്കട്ടെ കൺവീനർ സ്ഥാനത്ത് പാർട്ടി ജില്ലാ പ്രസിഡെൻ്റ മാരെയാണ് ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് കൂടാതെ മുൻ മാണി വിഭാഗം യുഡിഎഫിൽ ഉള്ള സമയത്ത് അവരുടെ ജില്ലാ പ്രസിഡന്റ്‌ ആയിരുന്നു യുഡിഎഫ് ചെയർമാൻ. പി ജെ ജോസഫ് ഗ്രൂപ്പിലെ തർക്കും വരും ദിവസങ്ങളിൽ രൂക്ഷമാകാൻ ആണ് സാധ്യത

Latest News