അയ്യായിരം കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സമരവുമായി കോണ്‍ഗ്രസ്സ്; ചാഴിക്കാടനും ജയരാജനും രാജിവയ്ക്കണമെന്നാവശ്യം

യുഡിഎഫിന്റെ വോട്ടു നേടി വിജയിച്ച ശേഷം എല്‍ഡിഎഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാര്‍ലമെന്റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എംഎല്‍എ. എന്‍ ജയരാജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയില്‍ 5000 കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് ജനകീയ വിചാരണാ സമരം നടത്തുവാന്‍ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടത്തുമെന്ന് ഡിസിസി പ്രസഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.

Latest News