മുസ്ലീം സംഘടനകളുടെ പിന്തുണ ഉറപ്പാക്കാന്‍ മാരത്തണ്‍ കൂടിക്കാഴ്ച്ചയുമായി ഹസ്സന്‍; ഇന്ന് കണ്ടത് മൂന്ന് നേതാക്കളെ

പ്രമുഖ മുസ്ലിം സംഘടന നേതാക്കളെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കൊണ്ടോട്ടി മുണ്ടക്കുളത്തെ ഓഫീസിലെത്തിയായിരുന്നു സമസ്ത അധ്യകഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ എം എം ഹസ്സന്‍ സന്ദര്‍ശിച്ചത്. ഏറ്റെടുത്ത ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ എം എം ഹസ്സന് സാധിക്കട്ടെ എന്നും ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം എം എം ഹസ്സന്‍ പ്രതികരിച്ചു.

ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസുമായും യുഡിഫ് കണ്‍വീനര്‍ കൂടിക്കാഴ്ച നടത്തി. നിലമ്പൂരിലെ വസതിയിലെത്തിയാണ് അദ്ദേഹത്തെ എം എം ഹസ്സന്‍ സന്ദര്‍ശിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ന്യൂനപക്ഷ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുകയാണ് സമുദായ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലൂടെ യുഡിഫ് ലക്ഷ്യമിടുന്നത്.

Latest News