സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടുമെന്ന് എം എം ഹസ്സന്റെ ഉറപ്പ്; യുഡിഫ് സംഘം വേങ്ങരയിലെ കുടുംബത്തെ സന്ദര്‍ശിച്ചു

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ യുപിയില്‍ അറസ്റ്റിലായ മാധിയമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീക്ക് കാപ്പന്‍ അറസ്റ്റിലായി രണ്ടാഴ്ച്ച പിന്നിടുന്ന ഘട്ടത്തിലാണ് പിന്തുണ അറിയിച്ച് യുഡിഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ മലപ്പുറം വേങ്ങരയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സിദ്ദീഖിന്റെ മോചനത്തിനായി ഇടപെടുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സിദ്ദീഖിന്റെ മോചനത്തിനായി ശ്രമിക്കുമെന്ന് ടി എന്‍ പ്രതാപന്‍ എംപിയും അറിയിച്ചിരുന്നു.

നാളെ മലപ്പുറത്തെത്തുന്ന രാഹുല്‍ഗാന്ധിയെ നേരില്‍ കണ്ട് നിവേദനം കൈമാറണമെന്ന ആവശ്യമാണ് സിദ്ധീക്ക് കാപ്പന്റെ ഭാര്യ റൈഹാനത്ത് മുന്നോട്ട് വെച്ചത്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിക്കാമെന്ന് നേതാക്കള്‍ മറുപടി നല്‍കി

ഇതിനോടകം തന്നെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ സിദ്ദീക്കിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സിദ്ദീഖിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ കടുത്ത ആശങ്കയിലാണ് കുടുംബമുള്ളത്.

Latest News