പൊതുമാപ്പ് കലാവധി കഴിഞ്ഞവര്‍ യുഎഇ വിടണം; മടങ്ങിയില്ലെങ്കില്‍ പിഴ

യുഎയിലെ പൊതുമാപ്പ് കാലാവധി ഈ മാസം 17ന് അവസാനിക്കും. കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് നിന്നും മടങ്ങാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡിന് മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചവര്‍ക്കാണ് ഇത് ബാധകമാവുന്നത്.

2020 മാര്‍ച്ച് ഒന്നിന് മുമ്പായി വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് അധികൃതര്‍ കാലാവധി നീട്ടികൊടുത്തിരുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച് ആഗസ്റ്റ് 17 വരെയായിരുന്നു കാലാവധി നീട്ടി നല്‍കിയിരുന്നത്. പീന്നീടത് മൂന്നു മാസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.

രാജ്യത്ത് നിന്ന് മടങ്ങുന്നവര്‍ക്ക് തിരികെ യുഎയിലേക്ക് വരുന്നതിന് തടസ്സങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. ഈ മാസം 17ന് ശേഷം രാജ്യത്ത് നിന്നും മടങ്ങാത്ത കാലാവധി കഴിഞ്ഞവരില്‍ നിന്നും പിഴയായി ആദ്യ ദിനം 200 ദിര്‍ഹവും പിന്നീടുള്ള ദിവസങ്ങളില്‍ 100 ദിര്‍ഹം വീതവും ഈടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.