യുഎഇ- ഇന്ത്യ വിമാന യാത്രാ നിരക്ക് 20 ശതമാനമായി കുറഞ്ഞേക്കും; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കും

യുഎഇ- ഇന്ത്യ വിമാന യാത്രാ നിരക്കില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് ശേഷം യാത്രാ നിരക്കില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇതിന് യാത്രാ നിരക്ക് കുറയാന്‍ സഹയകമാകുമെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്.

അതോടൊപ്പം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നതും
ഇതിന് കാരണമായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 560 ദിര്‍ഹമുള്ള ദുബൈ- മുംബൈ നിരക്ക് 400 ദിര്‍ഹം വരെയായി കുറയാനാണ് സാധ്യത. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കിയ കേന്ദ്ര നടപടി കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ തയാറാവുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

വിവിധ ആവശ്യത്തിനുമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇതിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. എമിറേറ്റ്‌സ്, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനകമ്പനികളാണ് ഇന്ത്യ യുഎഇ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.

Latest News