തൊഴില്‍ വൈശിഷ്ട്യമുള്ളവര്‍ക്ക്‌ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുമായി യുഎഇ

തൊഴില്‍ വൈശിഷ്ട്യമുള്ളവര്‍ക്കായി പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുമായി യുഎഇ. ഇന്ന് രാവിലെയാണ് ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.

ശാസ്ത്ര സാങ്കേതിക വിഭാഗങ്ങളില്‍ വൈദഗ്ദ്യമുള്ളവര്‍ക്ക്,അതായത് പിഎച്ച്ഡി നേടിയിട്ടുള്ളവര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍. അംഗീകൃത യൂണിവേഴ്‌സ്റ്റികളില്‍ നിന്നും ബിരുദം നേടിയവര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍ന്റലിജന്‍സ്, ബിഗ് ഡാറ്റാ, വൈറല്‍ എപ്പിഡമോളജി എന്നിവയില്‍ വിദഗ്ദരായവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

Latest News