ത്രിപുര വെടിവെപ്പ് ; ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ്‌

വടക്കന്‍ ത്രിപുരയില്‍ നടന്ന  പോലീസ് വെടിവെയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ടു കോണ്‍ഗ്രസ്‌ . ബ്രൂ അഭയാര്‍ഥി പുനരധിവാസത്തിനെതിരെ  പ്രതിഷേധിച്ച  ജനക്കൂട്ടതിനെതിരെയാണ്  പൊലീസ്  നടപടിയുണ്ടായത്. പ്രതിഷേധക്കാരെ തടയാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.     

പാനിസാഗർ സബ്ഡിവിഷനിലെ ചംതിലയിൽ ദേശീയപാത 8 ഉപരോധത്തിൽ പങ്കെടുത്ത പ്രതിഷേധക്കാർക്ക് നേരെയാണ്  പോലീസ്  വെടിവെയ്പ്പ് ഉണ്ടായത്.ഇത് ത്രിപുരയെ ആസാമുമായി ബന്ധിപ്പിക്കുന  ഹൈവേയാണ് .

199 7ലെ മിസ്സോറാമിലെ  വംശിയ സംഘട്ടത്തെ തുടര്‍ന്ന് ത്രിപുരയിലേക്ക്   പാലായനം ചെയ്തവരാണ് ബ്രൂ അഭയാര്‍ത്ഥികള്‍ . അയ്യായിരത്തോളം ബ്രൂ അഭയാര്‍ത്ഥികളെ  അസമില്‍ സ്ഥിരമായി പുനരധിവസിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെയായിരുന്നു ഉപരോധം . കാഞ്ചൻപൂർ സബ്ഡിവിഷന്‍   ജോയിന്റ് മൂവ്‌മെന്റ് കമ്മിറ്റി (ജെഎംസി)യുടെ നേത്രുത്വത്തി ലായിന്നു സമരം സംഘടിപ്പിച്ചത്.  നാഗരിക് സുരക്ഷ മഞ്ച് , മിസോ കൺവെൻഷൻ തുടങ്ങിയ സംഘടനകളും സമര രംഗത്തുണ്ട് . പുനരധിവാസ നീക്കം പ്രദേശത്തെ ജനസംഖ്യനുപാതത്തെയും  സമാധാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം .

സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന തങ്ങള്‍ക്കെതിരെ പൊലീസും ത്രിപുര സ്റ്റേറ്റ് റൈഫിൾസും യാതൊരു പ്രകോപനവുമില്ലാതെ  വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്   ജെഎംസി കൺവീനർ സുശാന്ത ബറുവ പറഞ്ഞത്.

രാവിലെ 10.30 ഓടെ മൂവായിരത്തോളം വരുന്ന പ്രതിഷേധക്കാർ  പോലീസ്  ബാരിക്കേഡുകൾ തകർക്കുകയും പോലീസിന്റെയും  ഫയർ സർവീസിന്റെയും  വാഹനങ്ങൾ കേടുവരുത്തുകയും  തീകൊളുത്തുകയുമായിരുന്നു. പോലീസ്  ലാത്തിചാർജും കണ്ണീർ വാതകവും പ്രയോഗിച്ചുകൊണ്ട്   ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു . എന്നാൽ അവർ കൂടുതൽ  അക്രമാസക്തമായതോടെ സ്വയ രക്ഷക്ക് വേണ്ടി വെടിവെയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം  .

സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ നിന്ന് 17 കിലോമീറ്റർ അകലെ നടന്ന  പോലീസ് നടപടികളിൽ 32 പേർക്കാണ്  പരിക്കേറ്റത് . ഇവരിൽ 18 പേർ സാധാരണ പൗരന്മാരും  ആറ് പോലീസ് ഉദ്യോഗസ്ഥരും എട്ട്  അഗ്നിശമന സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News