Close Encounter

‘ബാര്‍ കോഴ ഗൂഢാലോചനയില്‍ കിങ്പിന്‍ ഉണ്ട്’; വെളിപ്പെടുത്താതിരുന്നത് മാണി പറയാതിരുന്നതുകൊണ്ടെന്ന് ജോസ് കെ മാണി

കെ എം മാണിക്കെതിരെ ഉയര്‍ന്നുവന്ന ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഒരു സൂപ്പര്‍ വില്ലന്‍ ഉണ്ടെന്ന് ജോസ് കെ മാണി. ബാര്‍ കോഴ ഗൂഡാലോചനയില്‍ ഒരു കിങ്പിന്‍ ഉണ്ടെന്ന് ജോസ് കെ മാണി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റന്‍ ഇന്‍ ചീഫ് എംവി നികേഷ് കുമാറുമായി നടത്തിയ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ പറഞ്ഞു. കിങ്പിന്‍ ആരാണെന്ന് കെ എം മാണി പറയാത്തതിനാല് ഞാനും വെളിപ്പെടുത്തുന്നില്ല. കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കള്ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പിജെ ജോസഫും ഗൂഡാലോചനയില് പങ്കാളിയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ബാര്‍ കോഴയില്‍ യുഡിഎഫ് നല്‍കിയ വടികൊണ്ട് അടിക്കുകയാണ് എല്‍ഡിഎഫ് ചെയ്തത്. നിയമസഭയ്ക്ക് അകത്തെ സംഭവങ്ങള്‍ മാത്രം നോക്കിയാല്‍ ബാര്‍ കോഴയുടെ ആസൂത്രകര്‍ രക്ഷപ്പെടും.

ജോസ് കെ മാണി

തിരക്കഥയെഴുതിയാതാരാണ്? സംവിധായകനും സൃഷ്ടാവും ആരാണ് എന്നതാണ് പ്രധാനം. എങ്ങനെയാണ് അതുണ്ടായതെന്നാണ് പരിശോധിക്കേണ്ടത്.

പാല സംരക്ഷിച്ച് മുന്നോട്ടു പോകണം എന്നത് കേരളാ കോണ്‍ഗ്രസിന്റെ ആഗ്രഹമാണ്. കെ എം മാണിക്ക് പാല വൈകാരിക ബന്ധമാണ്, ഹൃദയ വികാരമാണ്. അതൊക്കെ ഇടതു മുന്നണിക്ക് അറിയാം. മുന്നണി അക്കാര്യം ചര്‍ച്ച ചെയ്യട്ടെ. പരസ്യമായ ചര്‍ച്ചയ്ക്ക് ഇല്ല എന്നും ജോസ് കെ മാണി വ്യക്തമാക്കി .

മാണി സി കാപ്പന്റെ എതിര്‍പ്പ് മുന്നണി പരിഹരിക്കട്ടെ. ഇതിനേക്കാള്‍ പ്രയാസമുള്ള പ്രശ്‌നങ്ങള്‍ മുന്നണി പരിഹരിച്ചിട്ടുണ്ട്.

ജോസ് കെ മാണി

ഇനി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ സജീവമായിരിക്കും എന്ന വ്യക്തമായ സൂചനയും ജോസ് കെ മാണി നല്‍കി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടു മാറണോ പാലായില്‍ മത്സരിക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസ് കെ മാണി ക്ലോസ് എന്‍കൗണ്ടറില്‍ കൂട്ടിച്ചേര്‍ത്തു.

Latest News