ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: ക്ഷണക്കത്തനുസരിച്ച്‌ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്‌

തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്റെ (മഹത്തായ ഭാരതീയ അടുക്കള) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടൊവിനൊ നായകനായെത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പൃഥ്വിരാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.

All the best to #SurajVenjaramoodu, #NimishaSajayan, #JeoBaby, #MankindCinemas and the entire team of…

Prithviraj Sukumaran द्वारा इस दिन पोस्ट की गई रविवार, 18 अक्तूबर 2020

കല്ല്യാണമണ്ഡപത്തില്‍ ഇരിക്കുന്ന സുരാജും നിമിഷയുമാണ് പോസ്റ്ററിലെ ചിത്രം. പോസ്റ്റര്‍ പുറത്തുവിടുന്നതിനുമുന്‍പ് സംവിധായകന്‍ ജിയോ ബേബി പങ്കുവച്ച പോസ്റ്റിലും കല്ലാണക്ഷണക്കത്തിന്റെ രൂപത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു.

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന് പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവങ്ങള്‍ എന്നീ ചിത്രങ്ങളുടേയും സമവിധായകനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണിത്. മാന്‍കൈന്‍ഡ് സിനിമാസ് ആന്‍ഡ് സിമ്മെട്രി സിനിമാസ്, സിനിമാ കുക്ക്‌സ് എന്നിവര്‍ സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശേഷം പ്രഖ്യാപിക്കപ്പെടുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ ആദ്യത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

Latest News