തൊണ്ടിമുതലിന് ശേഷം സുരാജും നിമിഷ സജയനും ഒരുമിക്കുന്നു; സംവിധാനം ജിയോ ബേബി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒരുമിക്കുന്ന ചിത്രം വരുന്നു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടൊവിനോയെ നായകനാക്കി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ്& കിലോമീറ്റേഴ്‌സിന് ശേഷമാണ് ജിയോ ബേബി ഈ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ജിയോ സംവിധാനം ചെയ്ത 2 രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്ന ചിത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്.

പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെ 18ന് റിലീസ് ചെയ്യും.

Our next 💕

Jeo Baby द्वारा इस दिन पोस्ट की गई शुक्रवार, 16 अक्तूबर 2020

Latest News