പ്രവാസികള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി; യാത്രമുടങ്ങിയ വിമാന ടിക്കറ്റ് തുക തിരികെ ലഭിക്കും

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാന ടിക്കറ്റ് എടുത്തിട്ടും യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ നല്‍കണം എന്ന് സുപ്രീംകോടതി വിധി പ്രസ്ഥാവിച്ചു. പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടുള്ള വിധി വ്യഴാഴിച്ചയാണ് കോടതി പുറപ്പെടുവിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ തുക തിരികെ നല്‍കാന്‍ തയ്യാറാകാതിരുന്ന കമ്പനികള്‍ക്കെതിരെ ഡല്‍ഹി ആസ്ഥാനമായ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ടിക്കറ്റിന്റെ തുക മുഴുവനായും തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിറക്കിയത്.

പ്രവാസികള്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി യില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് അഗീകരിച്ച കോടതി ലോക്ക്ഡൗണിനും അതിനു മുമ്പായും ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക മൂന്നാഴ്ച്ചയ്ക്കകം തിരികെ നല്‍കണം എന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം വിമാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ ടിക്കറ്റിന്റെ തുക ക്രഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരില്‍ നല്‍കണം. ഇതുപയോഗി 2021 മാര്‍ച്ച് 31 വരെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ടാകും.

ക്രഡിറ്റ് ഷെല്ലായി മാറ്റിവെയ്ക്കുന്ന തുകയ്ക്ക് നഷ്ടപരിഹാരമായി ഈ വര്‍ഷം ജൂണ്‍ വരെ പകുതി ശതമാനം ഇന്‍സെന്റിവും അതിനുശേഷം വരുന്ന കാലാവധിക്ക് മുക്കാല്‍ ശതമാനം ഇന്‍സെന്റീവുമാണ് യാത്രക്കാര്‍ക്ക് നല്‍കേണ്ടത്. ഇന്ത്യയിലെ മുഴുവന്‍ആഭ്യന്തരയാത്രകള്‍ക്കും ഇവിടെ നിന്നും പുറപ്പെടുന്ന എല്ലാ അന്താരാഷ്ട്ര വിമാന യാത്രകള്‍ക്കും ഇത് ബാധകമാണെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.

Latest News