Indian Communist Party Centenary

‘ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുത്ത് ജീവിക്കാന്‍ കഴിയണം’; യെച്ചൂരി

ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയണമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതത്തെ രാഷ്ട്രീയത്തില്‍നിന്നും രാഷ്ട്രത്തില്‍നിന്നും വേര്‍തിരിച്ച് നിര്‍ത്തണമെന്നതാണ് കമ്യൂണിസ്റ്റ് ധാരണ. അതേസമയം, മതത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് അതിനുള്ള സാഹചര്യവും ലഭിക്കണം. എന്റെ ദൈവമാണ് നിങ്ങളുടെ ദൈവത്തേക്കാള്‍ വലുത് എന്ന് ആരും പറയരുത്. ഭരണഘടനയില്‍ ഇക്കാര്യം ഉറപ്പ് നല്‍കുന്നുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിനിടെയാണ് യെച്ചൂരിയുടെ പ്രതികരണം.

ദേശീയപ്രസ്ഥാനത്തിലും പ്രത്യേകിച്ച് സ്വതന്ത്രഇന്ത്യയിലും എല്ലാ മതങ്ങള്‍ക്കും തുല്യത എന്ന നിലയിലാണ് മതനിരപേക്ഷതയെ നിര്‍വചിച്ചത്. ഇതോടെ ഭൂരിപക്ഷമതത്തിന് ദേശീയ മേല്‍ക്കൈ ലഭിച്ചു.

സീതാറാം യെച്ചൂരി

Communist Party @100CPI(M) is marking the 100th year of the founding of the Communist Party in India. These 100 years have seen communists making vital contributions to the founding of the country through the freedom struggle, and in shaping the country by providing a radical alternative to the existing system. At a time when India's democracy and its institutions are under attack, the history, achievements and ongoing struggles of the communist movement are more relevant than ever before. Senior leaders of the CPI(M) speak on these aspects.Chair: Comrade M.A. BabyPolit Bureau MemberSpeakersComrade Manik SarkarPolit Bureau Member on The Left AlternativeComrade Brinda KaratPolit Bureau Member on Communists and Women Emancipation Comrade BV Raghavulu Polit Bureau Member on Communists and Social Justice

Communist Party of India (Marxist) द्वारा इस दिन पोस्ट की गई शनिवार, 17 अक्तूबर 2020

മതനിരപേക്ഷതയെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധാരണ ശരിയാണെന്ന് രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നു. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വന്നതോടെ ഭരണഘടനാപരമായ മതനിരപേക്ഷത ഭീഷണി നേരിടുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുംനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന സാഹചര്യമാണുള്ളത്. ജനാധിപത്യത്തിന് മതനിരപേക്ഷതയില്‍നിന്ന് വേറിട്ട് നിലനില്‍പ്പില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഹമ്മദ് സലിം, നീലോല്‍പല്‍ ബസു എന്നിവരും വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.

Latest News