‘ചരിത്രപരമായ സമാധാന കരാറിലെ സഹകരണത്തിന് നന്ദി’; ഇസ്രയേല്‍ പ്രസിഡന്റിന് ഷെയ്ഖ് ബിന്‍ സയീദിന്റെ മറുപടി

അബുദാബി ഭരണാധികാരിയും യുഎഇ സായുധ സേന കമാന്‍ഡറുമായ ശെയ്ഖ് മുഹമ്മദ്ദ് ബിന്‍ സയിദിന് കത്തയച്ച് ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവിന്‍ റിവ്‌ലിന്‍. ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് ബന്ധം മെച്ചപ്പെടുത്തുന്നതിനും പരസ്പര ധാരണയോടുകൂടി മുന്നോട്ടു പോകുന്നതിനും വേണ്ടിയുള്ള ആവശ്യങ്ങള്‍ എടുത്ത് കാട്ടികൊണ്ടായിരുന്നു റ്യൂവിന്‍ റിവ്‌ലിന്റെ കത്ത്.

ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ യുഎഇ നടത്തിയ ശ്രമങ്ങളെ ഇസ്രയേല്‍ പ്രസിഡന്റ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ യുഗത്തിന് വഴിയൊരുക്കിയെന്നും ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് റിവ്ലിന്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് ക്ഷണം നല്‍കുകയും ചെയ്തു.

പ്രസിഡന്റ് റിവ്‌ലിന്റെ കത്തിന് മറുപടിയായി അദ്ദേഹത്തിന്റെ നിലപാടിനും ക്ഷണത്തിനും ശെയ്ഖ് മുഹമ്മദ് ബിന്‍ സയിദി നന്ദി പറഞ്ഞു. ചരിത്രപരമായ സമാധാന കരാറിലേക്ക് നയിച്ച ഇസ്രായേലിന്റെ സഹകരണത്തോട് യുഎഇയുടെ അഭിനന്ദനവും അദ്ദേഹം പ്രകടിപ്പിച്ചു.

ഈ സമാധാന കരാര്‍ പ്രാദേശിക സുസ്ഥിരതയെ നിലനിര്‍ത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവിന്‍ റിവ്‌ലിനെ ശെയ്ഖ് സായിദി യുഎയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Latest News