പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് പുറത്തിറക്കി സൗദി

വ്യക്തകികളുടെ സുരക്ഷ കണക്കിലെടുത്ത് പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് പുറത്തിറക്കി സൗദി. പൊതു സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് ആപ്പ് പരിഷ്‌കരണം നടത്തിയിരിക്കുന്നത്.

സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്നതാണ് കുല്ലുനാ അംന്‍ എന്ന മൊബൈല്‍ ആപ്പ്. മനുഷ്യക്കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ ഈ മൊബൈല്‍ ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അപകീര്‍ത്തിപ്പെടുതക്താനും അപാമാനിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ ഇതിലൂടെ പരാതിപ്പെടാവുന്നതാണ്‌. ഇഖാമ നമ്പറും, മൊബൈല്‍ നമ്പറും നല്‍കി എളുപ്പത്തില്‍ ആപ്പിലേക്ക് ലോഗിന്‍ ചെയ്യാവുന്നതാണ്.

അടിയന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പിന്റെ പരിഷ്‌കരണങ്ങള്‍ നടത്തിയിരിക്കുന്നത്. അപകടങ്ങള്‍, ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍ ഫോട്ടോ, വീഡിയോ തുടങ്ങിയവ അധികൃതരില്‍ എത്തിക്കുന്നതിന് ഈ ആപ്പ് സഹായിക്കും.

Latest News