ഹ്രസ്വകാല വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി; അനുമതി 48 മുതല്‍ 96 മണിക്കൂര്‍ വരെ

ഹ്രസ്വകാല സന്ദര്‍ശന വിസ അനുവദിക്കാനൊരുങ്ങി സൗദി. നാല്‍പ്പത്തിയെട്ട് മുതല്‍ തൊണ്ണൂറ്റിയാറ് മണിക്കൂര്‍ വരെയാണ് ഹ്രസ്വ വിസയുടെ കാലാവധി.

നാല്‍പ്പത്തിയെട്ട് മണിക്കൂറുള്ള വിസക്ക് 100 റിയാലും തൊണ്ണൂറ്റിയാറ് മണിക്കൂര്‍ വരുന്ന വിസക്ക് 300 റിയാല്‍ ഫീസുമാണ് ഈടാക്കുന്നത്. സന്ദര്‍ശന വിസയിലും തീര്‍ത്ഥാടന വിസയിലും മാറ്റങ്ങള്‍ വരുത്തിയാണ് ഹ്രസ്വകാല വിസക്ക് സൗദി അനുമതി നല്‍കിയിരിക്കുന്നത്.

കര, നാവിക, വ്യോമ മാര്‍ഗത്തില്‍ രാജ്യത്തെത്താന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വിസക്ക് അപേക്ഷിക്കാവുന്നതാണ്. ഈ നീക്കം രാജ്യത്തെത്തുന്ന തീര്‍ത്ഥാടകരുടെ ഉള്‍പ്പടെയുള്ളവരുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Latest News