സൗദിയില്‍ തൊഴില്‍ തട്ടിപ്പ് തടയാന്‍ നടപടി; തൊഴിലാളികളെ സ്വീകരിക്കാന്‍ ഉടമകള്‍ നേരിട്ടെത്തണം

വീട്ടുജോലിക്കെത്തുന്നവരെ തൊഴിലുടമകള്‍ അല്ലെങ്കില്‍ അവരെ റിക്രൂട്ട് ചെയ്യുന്ന കമ്പനി ഉദ്യോഗസ്ഥര്‍ നേരിട്ട് സ്വീകരിക്കാനുള്ള നടപടിയുമായി സൗദി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇതിന് തുടക്കമായത്.

തൊഴില്‍ തട്ടിപ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംവിധാനമാണിത്. വിദേശത്തേക്കെത്തുന്നവരെ സ്വീകരിച്ച് യാതാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ സ്വീകരിക്കുക. ശേഷം ഇവരെ യാത്രയയക്കുക തുടങ്ങിയവ ഉടമയുടെ ഉത്തരവാദിത്ത്വത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്.

റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇത് നേരത്തേ നടപ്പാക്കിയിരുന്നു. മറ്റു വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest News