‘സൗദി എംബസിയിലെ വെടിവെയ്പ്പിന് പിന്നില്‍ തീവ്രവാദ ബന്ധം’; തീവ്ര ചിന്താഗതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്ന് നെതര്‍ലന്‍ഡ്‌ പ്രോസിക്ക്യൂഷന്‍

നെതര്‍ലന്‍ഡിലെ‌ സൗദി എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് നെതര്‍ലന്‍ഡ് പ്രോസിക്ക്യൂഷന്‍. കേസില്‍ അറസ്റ്റിലായ നാല്‍പത് വയസുകാരന് തീവ്രവാദ ബന്ധമുണ്ടെന്നും പ്രോസിക്ക്യൂഷന്‍ തിങ്കഴാഴ്ച്ച വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നെതര്‍ലന്‍ഡിലെ ഹേഗിലുള്ള സൗദി എംബസിക്ക് നേരെ ഒരാള്‍ വെടിയുതിര്‍ത്തത്. ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ എംബസിയുടെ ജനാലകളും മറ്റും തകര്‍ന്നിരുന്നു. അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഇയാള്‍ തീവ്രവാദ താല്‍പര്യത്തോടെ എംബസി ജീവനക്കാരനെ കൊലപ്പെടുത്തുകയായിരുന്നു അയാളുടെ ലക്ഷ്യം. അയാളുടെ തീവ്ര ചിന്താഗതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.

വെടിവെപ്പിനെ ഗുരുതരമായി തന്നെയാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദി അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്ന് ഡച്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിന്മുന്നിലെത്തിക്കുമെന്നാണ് വിഷയത്തോട് പ്രതികരിച്ചുകൊണ്ട് സൗദി അറേബ്യ പറഞ്ഞത്.

Latest News