‘ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ സച്ചിന്റെ മകള്‍ സാറ’; അമളിയില്‍ ഗൂഗിളിനെ ട്രോളി നെറ്റിസണ്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ അഫ്ഗാനിസ്താന്‍ ബൗളറായ റഷീദ് ഖാന്റെ ഭാര്യ ആണെന്നുളള അബദ്ധം പറ്റിയതിന് പിന്നാലെ ഗൂഗിളിന് വീണ്ടും അബദ്ധം പറ്റിയിരിക്കുകയാണ്. ഇത്തവണ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡൂല്‍ക്കറിന്റെ മകള്‍ സാറ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്നുളള ഗോസിപ്പുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഗൂഗിളും ഇത് അംഗീകരിക്കുന്ന തരത്തില്‍ ഇരുവരെയും ചേര്‍ത്തിരിക്കുന്നത്.
സുഹൃത്തുക്കളായ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം പങ്ക് വെക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇരുവര്‍ക്കുമെതിരെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ഗോസിപ്പുകള്‍ വന്‍രീതിയില്‍ ഉയര്‍ന്നതോടെ ഇന്ത്യക്കാര്‍ കൂട്ടത്തോടെ സാറയെയും ഗില്ലിനെയും ഗൂഗിളില്‍ തിരഞ്ഞതാണ് ഇങ്ങനൊരബദ്ധം ഗൂഗിളിന് പറ്റാന്‍ കാരണമായത്. ഗൂഗിളിന് പറ്റിയ ഈ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച വിഷയം ആയിരിക്കുകയാണ്. ഇതിന് മുന്‍പ് 2018ലാണ് റഷിദ് ഖാന്റെ ഭാര്യ അനുഷ്‌ക ശര്‍മ എന്ന സെര്‍ച്ച് റിസള്‍ട്ട് ഗൂഗിള്‍ നല്‍കിയിരുന്നത്.

Latest News