ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ് എതിര്‍ത്ത തലപ്പത്ത് മാറ്റം; താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ സാധ്യതയെന്ന് മാര്‍ക്ക് ബൗച്ചര്‍

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ക്രിക്കറ്റര്‍ എ ബി ഡിവില്ലിഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്ന സൂചന നല്‍കി പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. 2018 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് 2019 ഇംഗ്ലണ്ട് ലോകകപ്പിലൂടെ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അത് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഈയിടയ്ക്ക് ബോര്‍ഡിന്റെ തലപ്പത്തുവന്ന മാറ്റങ്ങള്‍ താരത്തിന്റെ തിരിച്ചുവരവിന് വാതില്‍ തുറക്കുമെന്ന പ്രതീക്ഷയാണ് ബൗച്ചര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി മത്സര പരമ്പരയ്ക്ക് മുന്നോടിയായി യാണ് ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന സൂചന ബൗച്ചര്‍ നല്‍കിയത്. ഇതുസംബന്ധിച്ച് കൊവിഡ് പ്രതിസന്ധിയ്ക്ക് മുന്‍പ് ഡിവില്ലിയേഴ്‌സുമായി ചര്‍ച്ചനടത്തിവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ അത്ര സജീവമല്ലെന്നും ബൗച്ചര്‍ പറയുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡിവില്ലിയ്‌ഴ്‌സിന് തിരിച്ചുവരവിന് സാധ്യതയുണ്ടെന്നും ബൗച്ചര്‍ ന്യൂസ് 18 നോട് പ്രതികരിച്ചു.

അടുത്ത ഐപിഎല്‍ സീസണിലെ താരത്തിന്റെ പ്രകടനം തിരിച്ചുവരവ് സംബന്ധിച്ച തീരുമാനത്തില്‍ നിര്‍ണായകമാകുമെന്നാണ് സൂചനകള്‍. 2021 ലും ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ താരത്തിനാകുമെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ടാകുമെന്നാണ് ബൗച്ചര്‍ പറയുന്നത്.

Latest News