സന്തോഷത്തിന്റെ ഒന്നാം രഹസ്യവുമായി ഡോണ്‍; റിമയ്ക്കൊപ്പം മുഴുനീള കഥാപാത്രമായി ജിതിന്‍ പുത്തഞ്ചേരി

റിമാ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ പോസ്റ്റര്‍ പുറത്തുവിട്ടു. ഡോണ്‍ പാലത്തറ തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രം ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കെ ജോര്‍ജാണ് നിര്‍മിക്കുന്നത്. 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

My next:) A single shot , 85 minute feature film:) Directed by Don Palathara. Sharing screen with Jithin Puthanchery and Neeraja Rajendran. Soon❤️

Rima Kallingal द्वारा इस दिन पोस्ट की गई शनिवार, 17 अक्तूबर 2020

ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ജിതിന്‍ പുത്തഞ്ചേരിയുടെ ആദ്യത്തെ മുഴുനീള കഥാപാത്രമാണ് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യ’ത്തിലേത്. നീരജ രാജേന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു കാര്‍ യാത്രയില്‍ ബന്ധുക്കള്‍ അറിയാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മാധ്യമ പ്രവര്‍ത്തകയായ മരിയയും
അഭിനയ മോഹവുമായി നടക്കുന്ന ജിതിനും തമ്മിലുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളെ സൂക്ഷ്മമായി തുറന്നു കാണിക്കുന്നു. ആ കാറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സിനിമയുടെ പശ്ചാത്തലം.

സിനിമയുടെ സംഭാഷണം സംവിധായകന്‍ ഡോണ്‍ പാലത്തറയും അഭിനേതാക്കളായ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി എന്നിവരും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. സിനിമാറ്റോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത് സജി ബാബു. ലൊക്കേഷന്‍ സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റവും സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മയും സൗണ്ട് മിക്‌സിങ് ഡാന്‍ ജോസും ചെയ്തിരിക്കുന്നു.

സംവിധാന/നിര്‍മാണ സഹായികള്‍ അര്‍ച്ചന പദ്മിനി, അംശുനാഥ് രാധാകൃഷ്ണന്‍. സംഗീതം ബേസില്‍ സി ജെ, അസ്സോസിയേറ്റ് ക്യാമറ ജെന്‍സന്‍ ടി എക്സ് എന്നിവരാണ്.

Latest News