IPL 2020

ഓപ്പണിംഗ് പരീക്ഷണം വിജയിച്ചപ്പോള്‍ കളി തോറ്റു; രാജസ്ഥാനെതിരെ ബാഗ്ലുരിന് 7 വിക്കറ്റ് ജയം

രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ബാഗ്ലൂര്‍ 7 വിക്കറ്റ് വിജയം നേടി. എന്നാല്‍ ഒപ്പം തന്നെ പറയാവുന്ന മറ്റൊരു പരീക്ഷണ വിജയം രാജസ്ഥാന്‍ റോയല്‍സിനുമുണ്ട്. ഇതിനുമുന്‍പ് എട്ട് മത്സരങ്ങള്‍ പിന്നിട്ടിട്ടും മികച്ചൊരു ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കാനാകാത്ത ടീമെന്ന പേര് രാജസ്ഥാന്‍ റോയല്‍സ് മാറ്റി. ആരും പ്രതീക്ഷിക്കാത്ത കൂട്ടുകെട്ടിലൂടെയായിരുന്നു റോയല്‍സിന്റെ ഓപ്പണിംഗ് പരീക്ഷണം. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയും റോബിന്‍ ഉത്തപ്പയെയുമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാന്‍ ഓപ്പണിംഗിനിറക്കിയത്. ഇരുവരും ചേര്‍ന്ന് 6 ഓവറില്‍ 50 റണ്‍സ് നേടിയപ്പോള്‍ റോയല്‍സിന്റെ ഈ സീസണിലെ മികച്ച ഓപ്പണിംഗ് സ്‌കോറാണ് പിറന്നത്. രാജസ്ഥാന്‍ എട്ട് മത്സരങ്ങളിലായി അഞ്ച് ഓപ്പണിംഗ് ജോഡികളെയാണ് പരീക്ഷിച്ചത്.

ഇന്ത്യന്‍ യുവതാരം ജസ്വാലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായിരുന്നു ആദ്യമത്സരത്തില് ഓപ്പണ്‍ ചെയ്തത്. പിന്നീടുള്ള മത്സരങ്ങളില്‍ സ്മിത്തിനൊപ്പം ബട്ട്ലര്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയ ജസ്വല്‍ ബട്ടലറിന് കൂട്ടായി. ഇതിനിടെ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബെന്‍ സ്റ്റോക്സിനെ ബട്ട്ലര്‍ക്ക് കൂട്ട് വിട്ടതും കൗതുകമായിരുന്നു. എന്നാല്‍ ഒടുവില്‍ സ്റ്റോക്സിനൊപ്പെം ഉത്തപ്പ ഇറങ്ങിയതോടെയാണ് റോയല്‍സിന്റെ ഭാഗ്യം തെളിഞ്ഞത്. തകര്‍ത്തടിച്ച ഇരുവരും മികച്ച തുടക്കമാണ് രാജസ്ഥാനു നല്‍കിയത്. മുന്‍പ് തങ്ങളുടെ ഓപ്പണര്‍മാരെ പ്രവചിക്കാന്‍ അവസരമെന്ന തരത്തില്‍ ഇന്സ്റ്റാഗ്രാമിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ഒരു പോസ്റ്റ് പുറത്തുവിട്ടിരുന്നു .ഇതിനെതിരെ നിരവധി ട്രോളുകളാണ് വന്നിരുന്നത്.

Latest News