കണ്ണൂര്‍ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍; സിപിഐഎം പ്രതികരണം ഇങ്ങനെ

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി തലശ്ശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് ശശി അംഗത്വം സ്വീകരിച്ചത്.

ബിജെപി സംസ്ഥാന കമ്മറ്റി അംഗം അഡ്വ: പ്രകാശ് ബാബു ശശി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സിപിഐഎമ്മില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ശശിയും പറഞ്ഞു.

ശശി ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് സിപിഐഎം നേതൃത്വം പ്രതികരിച്ചു. കുടുംബ സ്വത്ത് തര്‍ക്കം കാരണമാണ് ശശി ബിജെപിയില്‍ ചേര്‍ന്നതെന്നാണ് പ്രതികരിച്ചത്.

Latest News