ഗര്‍ഭകാലത്തും ഷൂട്ടിങ്ങിനെത്തി അനുഷ്‌ക ഷര്‍മ്മ; ചിത്രങ്ങള്‍ കാണാം

ബോളിവിഡ് താരം അനുഷ്‌ക ഷര്‍മ്മയുടെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. അനുഷ്‌ക ഷര്‍മ്മയും ഭര്‍ത്താവ് വിരാട്ട് കോലിയും അവരുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ദുബായിയിലായിരുന്ന അനുഷ്‌ക അടുത്തിടെയാണ് മുംബൈലേക്ക് തിരിച്ചെത്തിയത്. കോലിക്കൊപ്പം ഐപിഎല്‍ 2020നായാണ് താരം ദുബായിയില്‍ പോയിരുന്നത്.

Back to work! #AnushkaSharma snapped on the sets of an upcoming project.

Posted by Filmfare on Saturday, 21 November 2020

പരസ്യ ചിത്രീകരണത്തിനായി അനുഷ്‌ക തന്റെ വാനിറ്റി വാനില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. കൊവിഡ് വ്യാപനമുള്ളതിനാല്‍ മാസ്‌ക് ധരിച്ചാണ് അനുഷ്‌ക ഷൂട്ടിങ്ങിനെത്തിയത്.

വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനുഷ്‌ക പറഞ്ഞുവെന്ന് പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഗര്‍ഭിണിയാണെങ്കിലും ലൊക്കേഷനില്‍ താരം വളരെ ഉത്സാഹത്തോടെയാണ് ഷൂട്ടിങ് ചെയ്തിരുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഗർഭിണിയാണെന്ന വിവരം അനുഷ്കയും കോലിയും ആഗസ്റ്റിലാണ് പുറത്തുവിട്ടത്. അനുഷ്‌ക അവസാനമായി ചെയ്തത് ‘സീറോ’ എന്ന ഷാറൂഖ് ചിത്രമാണ്. അതിന് ശേഷം ബുള്‍ബുള്‍ എന്ന ബോളിവുഡ് ചിത്രം താരം നിര്‍മ്മിച്ചിരുന്നു. ചിത്രം നെറ്റ്ഫിലിക്‌സിലാണ് റിലീസ് ചെയ്തിരുന്നത്. പ്രസവത്തിന് ശേഷം നാല് മാസം കഴിഞ്ഞ് താരം പുതിയ ചിത്രത്തില്‍ ജോയ്ന്‍ ചെയ്യുമെന്നാണ് സൂചന.

Latest News