ജോസില്‍ നിന്ന് ജോസഫിലേക്ക് ഒഴുക്ക് തുടരുന്നു; കണ്ണൂരില്‍ കൂട്ടരാജി; സിപിഐഎം ബന്ധത്തില്‍ പ്രതിഷേധിച്ചെന്ന് നേതാക്കള്‍

സിപിഐഎം ബന്ധത്തില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് കൂട്ടരാജി. ഇരിട്ടി ഉളിക്കൽ മേഖലകളിലെ പ്രവർത്തകരാണ് രാജിവെച്ചു ജോസഫ് വിഭാഗത്തിൽ ചേർന്നത്.

ജോസ് വിഭാഗം ജില്ല ജനറൽ സെകട്ടറി ടോമി സാർ വെട്ടിക്കാട്ടിൽ. മുൻ ജില്ലാ വൈസ് പ്രസിണ്ടൻറ് മാത്യം വെട്ടിക്കാന, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ സിസിലി ആൻറണി, ഉളിക്കൽ സർവ്വീസ് ബാങ്ക് ഡയറക്ട്ടർ സിനി ഡോജു, ന്യുച്ചാട് ബാങ്ക് മുൻ പ്രസിണ്ടൻറ് വർഗ്ഗീസ് കാട്ടു പാലം, ശശിന്ദ്രൻ പനോളി, അപ്പച്ചൻ വരമ്പുങ്കൽ, ജോൺ കുന്നത്ത്, ഷാജു കൊടുർ,ബെന്നി, ജോണി കരിമ്പന എന്നിവരുടെ നേതൃത്വത്തിൽ ഉളിക്കൽ മണ്ഡലത്തിലെ 100 ഓളം പ്രവർത്തകരാണ് ജോസ് കെ മാണിയുടെ സി.പിഎം ബന്ധത്തിൽ പ്രതിക്ഷേധിച്ച് പി.ജെ ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

നേതാക്കളെയും പ്രവർത്തകരെയും കേരളാ കോൺഗ്രസ്സ സംസ്ഥാന ഹൈപവർ കമിറ്റിയംഗം അഡ്വ കെ എ ഫിലിപ്പ് സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ ബേബി ഒഴക്കനാട്ട് അധ്യക്ഷനായി.

Latest News