ടി സീരിസിന് വേണ്ടി ഒമര്‍ ലുലുവിന്റെ അദ്യ ഹിന്ദി മ്യൂസിക്കല്‍ ആല്‍ബം; ചിത്രീകരണം ദുബായില്‍

ഹാപ്പി വെഡിങ്, ചങ്ക്‌സ്, അഡാര്‍ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഒമര്‍ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആല്‍ബം ടി സീരിസ് പുറത്തിറക്കും. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ആല്‍ബത്തില്‍ ദുബായ് ബേസ്ഡ് മോഡലുകളും, ഇന്‍ഫ്‌ലുവന്‍സേഴ്‌സും ആയ കപ്പിള്‍സ് അജ്മല്‍ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.

T-seriesന് വേണ്ടി എന്റെ ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങി❤️.Need all your support & love 🙏.

Omar Lulu द्वारा इस दिन पोस्ट की गई गुरुवार, 22 अक्तूबर 2020

ചങ്ക്‌സ് എന്ന ചിത്രത്തിലെ ‘മേക്കാനിക്കിലെ വിശ്വാമിത്രന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ മലയാളികള്‍ക്ക് ഒമര്‍ ലുലു പരിചയപ്പെടുത്തിയ ജുബൈര്‍ മുഹമ്മദാണ് ആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിതാര ഉള്‍പ്പടെ ഉള്ള ഇന്നത്തെ മെയ്ന്‍സ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നല്‍കിയ വിശാഖ് പിവിയാണ് കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്.


അജ്മല്‍ ഖാന്‍ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായില്‍ ആണ് പൂര്‍ണമായും ഷൂട്ട് ചെയ്തിരിക്കുന്നത്. അജ്മല്‍ ഖാന്‍, ജുമാന എന്നിവരെ കൂടാതെ സിംഗറും നടനുമായ പരീകുട്ടി പെരുമ്പാവൂര്‍, യുഎഇയിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സ് ദമ്പതിമാരായ സഹിദ് അഹമ്മദ് ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളില്‍ സ്‌ക്രീനിലെത്തുന്നു.

ഒമര്‍ ലുലുവിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് ആയ ഈ ആല്‍ബം അഡാര്‍ ലൗ പോലെ മറ്റൊരു ട്രെന്‍ഡ്‌സെറ്റര്‍ മ്യൂസിക് വീഡിയോ ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഛായാഗ്രാഹണം മുസ്തഫ അബുബക്കര്‍, ചീഫ് അസോസിയേറ്റ് അഥാന്‍ അബ്ബാസ്, അസോസിയേറ്റ് ഇഷ്‌റത് സൂരജ് സലീം,അസാദ് അബ്ബാസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഫഹീം റഹ്മാന്‍.

Latest News