AMMA Row

‘പുറത്തുപോയവരെ അഭിനയിപ്പിക്കേണ്ട കാര്യമില്ല’; ഇടവേള ബാബുവിനെ പിന്തുണച്ച് ഒമര്‍ ലുലു

ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഇടവേള ബാബുച്ചേട്ടന്‍ പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്, ‘മരിച്ചു പോയവരും സംഘടനയില്‍ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാന്‍ കഴിയില്ലാ എന്നത്’. അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മയില്‍ തന്നെ ഒരുപാട് നടീ നടന്‍മാര്‍ ഉള്ളപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്? പിന്നെ ഇന്റര്‍വ്യൂ കണ്ടാല്‍ വ്യക്തമാകും ബാബു ചേട്ടന്‍ എന്താ ഉദ്ദേശിച്ചതെന്ന്. ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ലെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ആക്രമിക്കപ്പെട്ട നടിയെ ‘അമ്മ’ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് ‘മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലല്ലോ’ എന്ന മറുപടിയാണ് ഇടവേള ബാബു നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവി മീറ്റ് ദ എഡിറ്റേഴ്‌സിനിടെ നടത്തിയ പ്രതികരണത്തേത്തുടര്‍ന്ന് വ്യാപകപ്രതിഷേധം താരസംഘടനയ്‌ക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെയ്ക്കുകയുണ്ടായി. താരസംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഡബ്ലിയുസിസി അംഗങ്ങളായ പദ്മപ്രിയയും രേവതിയും രംഗത്തെത്തി. അമ്മയിലെ പുരുഷാധിപത്യം അവസാനിപ്പിച്ച് തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതികരിച്ചിരുന്നു.

ഇടവേള ബാബുവിന്റെ പ്രതികരണം

ഇന്നാണ് വിവാദമായ ഇന്റ്റര്‍വ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയില്‍ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം,പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്’മരിച്ചു പോയവരും സംഘടനയില്‍ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാന്‍ കഴിയില്ലാ എന്നത്’. അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മയില്‍ തന്നെ ഒരുപാട് നടീ നടന്‍മാര്‍ ഉള്ളപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്,പിന്നെ ഇന്റര്‍വ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടന്‍ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.

Latest News