തൊഴില്‍ വിസ കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം; സംവിധാനമൊരുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

ഒമാന്‍: തൊഴില്‍ വിസ കാലാവധി കഴിഞ്ഞ് ഒമാനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെച്ച ആശയം ഇന്ന് മുതല്‍ ആരംഭിച്ചു.

നാട്ടിലേക്ക് മടങ്ങേണ്ടവര്‍ മന്ത്രാലയം തയ്യ3ാറാക്കിയിരിക്കുന്ന വെബ്‌സൈറ്റില്‍ കയറി പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. www.manpower.gov.om എന്ന സൈറ്റിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. യാത്രയ്ക്കായി മന്ത്രായലത്തിന്റെ അനുമതി ലഭിച്ചവരില്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവരോ, നഷ്ടപ്പെട്ടവരോ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടുന്ന സംവിധാനവും മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് ലഭിച്ചവര്‍ യാത്രയ്ക്ക് മുമ്പായി മന്ത്രാലയത്തില്‍ എത്തണമെന്നും യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂറിനിടയില്‍ കൊവിഡ് നെഗറ്റീവ് ആയെന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതേണ്ടതാണെന്നും മന്ത്രായലം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലേബര്‍ പിഴയുള്ളവര്‍ അത് അടക്കേണ്ടതില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്നുമാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ എംബസിയുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Latest News