‘ഇരുഭാഗത്ത് നിന്നും കളിക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കണം’; ബീഹാറില്‍ എന്‍ഡിഎയില്‍ പോര് മുറുകി

ബീഹാര്‍ എന്‍ഡിഎയിലെ പുതിയ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് നിതീഷ് കുമാര്‍ നടത്തിയത്.

എന്‍ഡിഎ സഖ്യത്തെ ഇല്ലാതാക്കുന്നതാണ് ചിരാഗ് പാസ്വാന്റെ നടപടി. ഇക്കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണം. ഇരുഭാഗത്ത് നിന്നും കളിക്കുന്നില്ലെന്ന് ബിജെപി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ചിരാഗ് പാസ്വാന്റെ എല്‍ജെപി പുറത്ത് പോയിരുന്നു. ജെഡിയുവിനെതിരെ മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു.

നിരവധി ബിജെപി നേതാക്കള്‍ എല്‍ജെപിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥികളാവുകയും ചെയ്തിരുന്നു. ജെഡിയുവിന്റെ സീറ്റുകളുടെ എണ്ണം കുറക്കുന്നതിന് വേണ്ടി ബിജെപി തന്നെ കളത്തിലിറക്കിയതാണ് എല്‍ജെപിയെ എന്നാരോപണം ഉയര്‍ന്നിരുന്നു.

ഈ ഘട്ടത്തിലാണ് നിതീഷ് കുമാറിന്റെ പ്രതികരണം. സഖ്യം വിജയിച്ചാല്‍ നിതീഷ് കുമാര്‍ തന്നെയാണ് മുഖ്യമന്ത്രിയെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

Latest News