രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസ് അതിക്രമം, വലിച്ച് നിലത്തിട്ടു; ചിത്രങ്ങള്‍

കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അതിക്രമത്തിലൂടെ കീഴ്‌പെടുത്താന്‍ യുപി പൊലീസ് ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. രാഹുല്‍ ഗാന്ധിയെ തടയുന്നതിന്റേയും വലിച്ച് നിലത്തിടുന്നതിന്റേയും ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിന് ലഭിച്ചു. ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും യാത്രയ്ക്കിടെയാണ് യുപി പൊലീസ് നടപടി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ കസ്റ്റഡിയാണെന്ന് യുപി പൊലീസ് പ്രതികരിച്ചു. ഹാത്രസില്‍ നിന്നും 142 അകലെ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരുവരും പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കിറങ്ങി. പൊലീസ് തന്നെ തള്ളിയെന്നും ലാത്തിയ്ക്കടിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Read: രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍; കാല്‍നടയാത്രയും തടഞ്ഞു; എന്ത് നിയമത്തിന്റെ പേരിലെന്ന് രാഹുല്‍

Also Read: തടഞ്ഞ് യുപി പൊലീസ്; ഹാത്രസിലേക്ക് കാല്‍നട യാത്ര തുടര്‍ന്ന് രാഹുലും പ്രിയങ്കയും; പൊലീസ് ലാത്തിയ്ക്കടിച്ചെന്ന് രാഹുല്‍


DONT MISS
Top