‘അങ്ങനെയെങ്കില്‍ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും തന്റെ ബന്ധുവാണെന്ന് പറയേണ്ടി വരും’; കാരാട്ട് റസാഖ്

കൊടുവള്ളി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്ന് വരെ ആരും അന്വേഷണവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. തനിക്ക് ഒരു ബന്ധവുമില്ലാത്തതിനാല്‍ ആരും തന്നെ അന്വേഷിച്ച് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

കാരാട്ട് ഫൈസല്‍ ബന്ധുവാണോ എന്ന ചോദ്യത്തിന് ബന്ധുവല്ലെന്നും അയല്‍വാസിയുമാണെന്ന് കാരാട്ട് റസാഖ് പറഞ്ഞു. പേരിലെ കാരാട്ട് കണ്ടാണ് ബന്ധുവാണോ എന്ന ചോദ്യം എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും തന്റെ ബന്ധുവാണെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വീട്ടിലേക്ക് മുസ്‌ലിം ലീഗുകാര്‍ ജാഥ നടത്തുന്നതിന് എന്തിന് വേണ്ടിയാണെന്നറിയില്ല. അന്വേഷണ ഏജന്‍സി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ ജാഥ നടത്തിക്കോട്ടെയെന്നും കാരാട്ട് റസാക് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസല്‍ എന്ന ഇടതുപക്ഷ കൗണ്‍സിലറെയാണ് കസ്റ്റഡിയിലെടുത്തത്.
ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡിനെത്തിയത്.

സ്വര്‍ണ്ണം എത്തിയതെങ്ങനെയെന്നുള്ള വിവരങ്ങളാവും കസ്റ്റംസ് ഫൈസലിനോട് ചോദിക്കാനുള്ള സാധ്യത. സ്വപ്‌ന സുരേഷിന്റെ ഇടനിലക്കാരായ കെടി റമീസ്, സമജു എന്നിവരുടെ ശൃംഖലയുമായുള്ള ബന്ധവും ചോദിച്ചേക്കും.

Also Read:ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരാമെന്ന് കോടതി; അന്വേഷണവുമായി സഹകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശം

DONT MISS
Top