ലൈഫ് മിഷന്‍: വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ആരേയും പ്രതിചേര്‍ത്തിട്ടില്ല

ലൈഫ് മിഷന്‍ ഇടപാടിലെ ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്ത് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല.

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ലൈഫ് ഇടപാട് എഫ്ആര്‍സിഎ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. തിടുക്കപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സി ബി ഐ അന്വേഷണത്തെ എതിര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പേര് പറയാതെ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ എതിര്‍കക്ഷികളായി സിബിഐ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ വാദം. ലൈഫ് ഇടപാട് എഫ്ആര്‍സിഎ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. തിടുക്കപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. വിദേശ ഏജന്‍സിയായ റെഡ് ക്രസന്റും നിര്‍മ്മാണക്കമ്പനിയായ യൂണിടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥന് എതിരെ പോലും അന്വേഷണം നടത്താനുള്ള തെളിവില്ലെന്നുമാണ് ഹര്‍ജി. അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളിലാണ് സിബിഐ ഇടപെടുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റമാണ്. പ്രാഥമിക അന്വേഷണം പോലും നടത്താതെ തിടുക്കപ്പെട്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.സിബിഐയുടെ നടപടി നിയമവിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് സര്‍ക്കാര്‍ വാദം. ലൈഫ് പദ്ധതിയ്ക്ക് എതിരായ സിബിഐ അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയും സാധുതയും ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read: എല്‍ കെ അദ്വാനി: വിദ്വേഷത്തിന്റെ രഥമേറി മതേതര ഭൂമിക ഉഴുതുമറിച്ച കുലപതി ഒടുവില്‍ കുറ്റമുക്തനാകുമ്പോള്‍

DONT MISS
Top