‘ഒരിക്കലും പ്രതീക്ഷിക്കാത്ത വിധി’,ബാബ്‌റി മസ്ജിദ് കോടതിവിധിയിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം


‘ഒരിക്കലും പ്രതീക്ഷിക്കാത്ത വിധി’, എന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതിനിധി കുഞ്ഞാലികുട്ടി ബാബ്‌റി മസ്ജിദ് തകർത്തത് മുൻ കൂട്ടി ആസൂത്രണം ചെയ്തതല്ല എന്ന കോടതി വിധിയിൻ മേൽ പ്രതികരിച്ചത്. ‘അല്ലെങ്കിൽ തന്നെ 28 വർഷമായ ഈ കേസിൽ നീതി വൈകിയത് തന്നെ നീതി നിഷേധിക്കൽ ആണ്, അത് പ്രാഥമികമായി തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യവും ആണ്. മസ്ജിദ് തകർന്നിട്ടേ ഇല്ല, പള്ളി ഇപ്പോഴും അവിടെ ഉണ്ട് എന്ന് പറയുന്നതിന് തുല്യം ആയി പോയ് ഈ വിധി ‘, അദ്ദേഹം തുടർന്നു.

എന്നാൽ കോടതി വിധി മാനിക്കുന്നു, ഇനി അടുത്ത നടപടി നോക്കണം എന്ന് സൂചിപ്പിച്ച കുഞ്ഞാലിക്കുട്ടി അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോകണം എന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇന്നും നീതിയും ന്യായവും നില നിൽക്കുന്നുണ്ട് എന്നത് ലോകത്തിനു മുന്നിൽ പുറത്തു വരേണ്ടതാണ്, പള്ളി അക്രമ മാർഗ്ഗത്തിലൂടെ തകർത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ് എന്ന് കരുതാന്‍ തെളിവില്ലെന്ന് വിധിയില്‍ പറയുന്നു. കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട മുപ്പത്തിരണ്ട് പേരെയാണ് കോടതി വെറുതെ വിട്ടത്. ഇതില്‍ ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ എന്നിവരും പട്ടികയിലുണ്ടായിരുന്നു.

ഇരുപ്പത്തെട്ട് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. അയോധ്യയിലെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷമാകാനിരിക്കെയാണ് ബാബരി മസ്ജിദ് ധ്വംസന കേസിലെ വിധി വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയര്‍ന്ന് വന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി എല്‍കെ അദ്വാനി നടത്തിയ രഥയാത്രയെ തുടര്‍ന്നായിരുന്നു മസ്ജിദ് തകര്‍ക്കപ്പെട്ടത്.

Also Read: ‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’; കോടതി വിധിയോട് പ്രതികരിച്ച് ആഷിഖ് അബു

DONT MISS
Top