ശാന്തിവിള ദിനേശിന് മുന്‍കൂര്‍ ജാമ്യം; കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം

കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ കേസില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരുന്നത്.

യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹൈടെക് സെല്‍ ശുപാര്‍ശയനുസരിച്ചാണ് ശാന്തിവിള ദിനേശനെതിരായ കേസെന്ന് മ്യൂസിയം പൊലീസ് പറയുന്നു.

DONT MISS
Top