‘എനിക്കിനിയും കാത്തിരിക്കാന്‍ വയ്യ’; മുരളിഗോപി നല്‍കിയ എമ്പുരാന്‍ ഡിസൈന്‍ ബ്രീഫ് കണ്ടതിന് ശേഷം പൃഥ്വിരാജ്

മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ചിത്രീകരണം തുടങ്ങാന്‍ ഇനിയും കാത്തിരിക്കാന്‍ തനിക്ക് വയ്യെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപിയെ കണ്ടതിന് ശേഷമാണ് പൃഥ്വിരാജിന്റെ പ്രതികരണം.

എമ്പുരാന്റെ ഡിസൈന്‍ ബ്രീഫ് ഇന്ന് കണ്ടെന്നും അത് കണ്ടതിന് ശേഷം തനിക്ക് ഇനിയും കാത്തിരിക്കാന്‍ വയ്യാതായിരിക്കുന്നു. ഒരു ആരാധകന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും എന്നാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Probably the day I first “saw” #EMPURAAN when your writer’s design starts forming an edited, colour corrected shape in…

Posted by Prithviraj Sukumaran on Tuesday, 29 September 2020

<

മുരളി ഗോപിയും കൂടിക്കാഴ്ചയെ കുറിച്ച് ഫേസ്ബുക്കിലൂടെ പറഞ്ഞു. എമ്പുരാന്റെ ഡിസൈന്‍ ബ്രീഫ് നല്‍കിയതിന് ശേഷം എന്ന് കുറിച്ച പൃഥ്വിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചു.

With my director bro, after i gave him a full design brief of #EMPURAAN ✡️

Posted by Murali Gopy on Tuesday, 29 September 2020

DONT MISS
Top