ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍; തീരുമാനം കേന്ദ്രത്തോടുള്ള പ്രതിഷേധം


ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയക്കാന്‍ ആംനെസ്റ്റി ഇന്‍ന്റര്‍നാഷ്ണല്‍ തീരുമാനിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ആംനെസ്റ്റി ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. പ്രസ്താവനയിലൂടെയാണ് ആംനെസ്റ്റി ഇക്കാര്യം അറിയിച്ചത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

‘ആംനെസ്റ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണ്. ഈ മാസം പത്തിനാണ് ഇക്കാര്യം സ്ഥിരികരിക്കുന്നത്. അതോടുകൂടിയാണ് സംഘടന ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നത്’, ആംനെസ്റ്റി വ്യക്തമാക്കി. ഇതിനെ, മനുഷ്യാവകാശ സംഘടനകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തുടര്‍ച്ചയായ വേട്ടയാടലിന്റെ ഏറ്റവും പുതിയ രൂപമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിശേഷിപ്പിച്ചത്.

രണ്ടുവര്‍ഷമായി സംഘടനയെ ശക്തമായി അടിച്ചമര്‍ത്താനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അവിനാഷ്‌ കുമാര്‍ പറഞ്ഞു. ‘ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര നീക്കം ഒട്ടും യാദൃശ്ചികമല്ല. ഡല്‍ഹി കലാപത്തിലും ജമ്മുകാശ്മീര്‍ വഷയത്തിലുമുള്ള കേന്ദ്രത്തിന്റെയും ഡല്‍ഹി പൊലീസിന്റേയും സമീപനം മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതാണ്’, അവിനാഷ്‌ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ‘വട്ടിയൂര്‍ക്കാവ് എന്റെ മാള’; താന്‍ കേരളത്തിലേക്ക് ഒരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ടെന്ന് കെ മുരളീധന്‍

DONT MISS
Top