ഇടതുപക്ഷത്തിന് വേണ്ടി വാദിച്ച് കോണ്‍ഗ്രസ്, തേജസ്വി യാദവ് മുഖ്യമന്ത്രിയാവുന്നതില്‍ എതിര്‍പ്പില്ല; ബീഹാറില്‍ മഹാസഖ്യ വാര്‍ത്തകള്‍ ഇങ്ങനെ

പാറ്റ്‌ന: വരുന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് നവംബര്‍ 10നാണ്.

ഞങ്ങള്‍ എല്ലാവിധ സാധ്യതകളെ കുറിച്ചും പഠനം നടത്തി. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് സഖ്യത്തിന് നല്ലതാണെന്നാണ് ഞങ്ങള്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. അതിനാല്‍ അതുമായി മുന്നോട്ട് പോകുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

ഇടതുപക്ഷ പാര്‍ട്ടികളെ മഹാസഖ്യത്തോട് ഒപ്പം ഉറപ്പിച്ചു നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. സിപിഐ, സിപിഐഎം, സിപി ഐഎംഎല്‍ ലിബറേഷന്‍ എന്നീ ഇടതുപാര്‍ട്ടികളെയാണ് സഖ്യത്തിലുള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

സീറ്റ് വിഭജനം നേരത്തെ നടത്തി ഇടതുപാര്‍ട്ടികളെ മഹാസഖ്യത്തില്‍ അണിനിരത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 27 സീറ്റിലാണ് വിജയിച്ചത്.

DONT MISS
Top