‘ശരിയാണ് ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല, ഞങ്ങള്‍ക്ക് പാര്‍ട്ണര്‍മാരാണുള്ളത്’; റിമ കല്ലിങ്കല്‍

സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് അനുകൂലിച്ചും എതിര്‍ത്തും വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതികരിച്ച സ്ത്രീകള്‍ക്കെതിരെ ചിലര്‍ ഫേസ്ബുക്കില്‍ ആരോപിച്ചത് ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല എന്നാണ്. ഈ ആക്ഷേപത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

‘ശരിയാണ് ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല, ഞങ്ങള്‍ക്ക് പാര്‍ട്ണര്‍മാരാണുള്ളത്. ഞങ്ങള്‍ അവരെ സ്വന്തമായാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ വേണമെന്ന് തോന്നുന്ന സമയത്ത്’, എന്നാണ് റിമ കല്ലിങ്കലിന്റെ പ്രതികരണം.

Yeah, we feminist don’t have “husbands”. We have partners. Which we choose on our own. If and when we feel the need for one.

#showthemhowitsdone

Posted by Rima Kallingal on Monday, 28 September 2020

നേരത്തെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച യൂട്യൂബര്‍ വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിജയ് പി നായരുടെ യൂട്യൂബിലെ വീഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഇ.എസ്. ബിജുമോനാണ് ഐ.ടി ആക്ട് ചുമത്താമെന്ന ശുപാര്‍ശ മ്യൂസിയം പൊലീസിന് നല്കിയത്.

ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള 67, 67 (അ) വകുപ്പുകളാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയത്. അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം ജാമ്യം കിട്ടാനും സാധ്യതയില്ല. നേരത്തെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് തയ്യാറായത്.

DONT MISS
Top