‘നാളെ രാവിലെ 9 മണി മുതല്‍ 11 വരെ ഞാന്‍ നീതുവിനെ കാത്തിരിക്കുന്നതാണ്’; അനില്‍ അക്കര

അനില്‍ അക്കര

വടക്കാഞ്ചേരി: നീതു ജോണ്‍സണ്‍ എന്ന വ്യക്തിയെ കണ്ടെത്താന്‍ താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. ചൊവ്വാഴ്ച അവസാന ഘട്ട ശ്രമത്തിന്റെ ഭാഗമായി താനും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും ഏങ്കക്കാട് മങ്കര റോഡില്‍ ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 11 വരെ കാത്തിരിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബി ഐ അന്വേഷണം വന്നതിനെ തുടര്‍ന്ന് ചുവപ്പിന്റെ മാലാഖ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിനോടുള്ള പ്രതികരണമാണ് അനില്‍ അക്കര നടത്തിയത്.

നീതു ജോണ്‍സണ്‍ മങ്കര എന്ന പേരിലാണ് പോസ്റ്റിലെ അപേക്ഷ. തങ്ങളെ പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണ് ലൈഫ് മിഷനെന്നും തങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെന്നും അത് രാഷ്ട്രീയം കളിച്ച് തകര്‍ക്കരുതെന്നുമാണ് അപേക്ഷ.

ഈ പോസ്റ്റിലെ നീതു ജോണ്‍സണ്‍ എന്ന വ്യക്തിയെ താന്‍ അന്വേഷിച്ചു. നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും ചൊവ്വാഴ്ച ാവിലെ 9 മണി മുതല്‍ 11 വരെ കാത്തിരിക്കുന്നതാണെന്നുമാണ് അനില്‍ അക്കരയുടെ പ്രതികരണം. ഈ പോസ്റ്റില്‍ പറയുന്ന നീതു ജോണ്‍സണ്‍ എന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നാണ് അനില്‍ അക്കരയുടെ പോസ്റ്റ് ഉദ്ദേശിക്കുന്നത്.

Posted by Anil Akkara on Monday, 28 September 2020

DONT MISS
Top