കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷ തുടരാന്‍ തീരുമാനം

കാലിക്കറ്റ് സര്‍വ്വകലാശാലസര്‍വ്വകലാശാലയിലെ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷാ സമ്പ്രദായം തുടരാന്‍ തീരുമാനം. എസ് എഫ് ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

കൊവിഡിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷ നടത്തേണ്ടതില്ലെന്ന തീരുമാനത്തകിലായിരുന്നു കാലിക്കറ്റ് സര്‍വ്വകലാശാല. ഈ തീരുമാനമാണ് മാറ്റിയത്. വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കുവാനും ചര്‍ച്ചയില്‍ ധാരണയായി.

Also Read: ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന പകര്‍ച്ചവ്യാധിവ്യാപന സമരങ്ങള്‍കൊണ്ട് ഒരു ലാഭവുമുണ്ടാകില്ല, ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതെന്നും യുഡിഎഫ് തിരിച്ചറിഞ്ഞു; തോമസ് ഐസക്

DONT MISS
Top