‘അടച്ചിടലിലേക്ക് പോവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല’; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് പോവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 20 മരണമാണ് സംഭവിച്ചത്.

നിലവില്‍ 57877 പേരാണ് സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 249 പേരുണ്ട്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 67പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 36027 സാമ്പിള്‍ 24 മണിക്കൂറില്‍ പരിശോധിച്ചു. 3847 പേര്‍ രോഗമുക്തി നേടി.

DONT MISS
Top