ഗൂഗിള്‍ മീറ്റില്‍ സൗജന്യ സേവനം ഇനി ഒരു മണിക്കൂര്‍; സെപ്റ്റംബര്‍ 30 മുതല്‍ കാശുകൊടുക്കണം

ഗൂഗിള്‍ മീറ്റില്‍ നിയന്ത്രണവുമായി കമ്പനി. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ ഗൂഗിള്‍ മീറ്റില്‍ ഇനി പരിധികളില്ലാതെയുള്ള സൗജന്യ സേവനം ഉണ്ടാകില്ല. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി പരിമിതപ്പെടുത്താനാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇത് സമ്പന്ധിച്ച വിവരങ്ങള്‍ഏപ്രിലില്‍ തന്നെ കമ്പനി പുറത്തുവിട്ടിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു വീട്ടിലിരുന്നു ജോലിചെയ്യുന്നവര്‍ക്കായി ഗൂഗിള്‍ മീറ്റ് സൗജന്യ സേവനം അനുവദിച്ചിരുന്നത്.

കൂടുതല്‍ അഡ്വാന്‍സ്ഡായ ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ മാറ്റ് നിര്‍ദ്ധേശിക്കുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. ഗൂഗിള്‍ മീറ്റുവഴി 250 പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെപ്പേര്‍ക്ക് ലൈവ് സ്ട്രീമിങ് റെക്കോഡ് ചെയ്ത് ഗുഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സൗകര്യവം പെയ്ഡ് വെര്‍ഷനില്‍ ഗൂഗിള്‍ മീറ്റ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.ഒരുമാസത്തേയ്ക്ക് ഒരാള്‍ക്ക് 1,800 രൂപയാണ് ഒരുമാസത്തേയ്ക്കുള്ള നിരക്ക്.

Also Read: ‘രാഹുല്‍ ഗാന്ധി ഒരിക്കല്‍ പ്രധാനമന്ത്രിയാവും’; പ്രകീര്‍ത്തിച്ച് ദീപിക, കേന്ദ്രത്തിന്റെ അന്വേഷണത്തിന് പിന്നാലെ വൈറലായി വീഡിയോ

DONT MISS
Top