സഞ്ജു സാംസണ്‍ അടുത്ത ധോണിയെന്ന് ശശി തരൂര്‍; മറ്റൊരു ധോണിയാകേണ്ട കാര്യമില്ലെന്ന് ഗൗതം ഗംഭീര്‍

ദില്ലി: ഇന്ത്യയുടെ അടുത്ത മഹേന്ദ്ര സിങ് ധോണിയാണ് സഞ്ജു സാംസണെന്ന് താന്‍ വളരെ മുമ്പ് തന്നെ പ്രവചിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം മത്സരത്തിലും വിജയശില്‍പ്പിയായതിനെ തുടര്‍ന്നാണ് സഞ്ജുവിനെ അഭിനന്ദിച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്.

സഞ്ജുവിനെ ധോണിയുമായി താരതമ്യപ്പെടുത്തിയ ശശി തരൂരിന്റെ ട്വീറ്റിനെതിരെ ഗൗതം ഗംഭീറും ശ്രീശാന്തും രംഗതെത്തി. സഞ്ജു സാംസണ്‍ ഒരിക്കലും മറ്റൊരാളാകേണ്ടതില്ല. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണായിരിക്കുമെന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

ഗംഭീര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ശ്രീശാന്തും രംഗതെത്തിയത്. ഈ രണ്ട് ഇന്നിങ്‌സ് മാത്രമല്ല. ഇനിയങ്ങോട്ടും സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്കുറപ്പുണ്ട്. അവന്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ക്കും. ഇന്ത്യക്കായി ഇനിയും ലോകകപ്പുകള്‍ നേടിത്തരും. ദയവ് ചെയ്ത് സഞ്ജുവിനെ മറ്റാരുമായും താരതമ്യപ്പെടുത്തരുത്. സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ശ്രീശാന്തിന്റെ ട്വീറ്റ്.

DONT MISS
Top