കര്‍ഷിക ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി; വിജ്ഞാപനം പുറത്ത്‌

രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രക്ഷോപങ്ങളും സമരങ്ങളും സംഘടിക്കുമ്പോള്‍ ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. നേരത്തെ തന്നെ ലോകസഭയിലും രാജ്യസഭയിലും പാസായിരുന്ന ബില്ലാണ് ഇന്ന് രാഷ്ട്രപതി നിയമമാക്കി വിജ്ഞാപനം പുറത്തിറക്കിയത്.

ഒട്ടേറെ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയതിനു പിന്നാലെയായിരുന്നു ഇരുസഭകളില്‍ നിന്നും ബില്ല് പാസായത്‌. ആത്മഹത്യപരമായ ബില്ലെന്നാണ് പ്രതിപക്ഷം ബില്ലിനെ വിമര്‍ശിച്ചത്. ബില്ലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ ബഹളമുണ്ടാക്കുകയും റൂള്‍ബുക്ക് വലിച്ചുകീറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡെറിക്ക് ഒബ്രൈയാന്‍ ഉള്‍പ്പെടെയുള്ള എപിമാരെ രാജ്യ സഭയില്‍ നിന്നും സസ്‌പ്പെന്റ് ചെയ്തിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച് ബിജെപി സംഖ്യ കക്ഷിയായ ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. കഴിഞ്ഞ മാസം മുതല്‍ കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്.

ബീല്ലിന് അംഗീകാരം നല്‍കരുതെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നങ്കിലും രാഷ്ട്രപതിയെ ആവശ്യം അംഗീകരിച്ചില്ല. ചരിത്രപരമായ ബില്ലെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക ബില്ലിനെ വേശേഷിപ്പിച്ചത്. അതേസമയം പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

DONT MISS
Top